കെ ആര്‍ അനൂപ്|
Last Modified ശനി, 24 ജൂലൈ 2021 (14:27 IST)
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ശാലിനി വീണ്ടും സിനിമാ തിരക്കുകളിലേക്ക്. മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ശാലിനി തിരിച്ചു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നടി.
ഈ സിനിമയില്‍ ചെറിയൊരു വേഷത്തില്‍ താരം അഭിനയിക്കുമെന്നും അതൊരു ശക്തമായ കഥാപാത്രമായിരിക്കും എന്നും കേള്‍ക്കുന്നു.'പിരിയാത വരം വേണ്ടും' എന്നാ സിനിമയിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്.2000ല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ നടി സജീവമല്ല.