നാദിര്‍ഷയുടെ ത്രില്ലര്‍,'ഈശോ' ഡബ്ബിങ് തുടങ്ങി

കെ ആര്‍ അനൂപ്| Last Modified ശനി, 24 ജൂലൈ 2021 (11:10 IST)

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് 'ഈശോ; നോട്ട് ഫ്രം ദ് ബൈബിള്‍'. കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ തുടങ്ങി. തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ചെയ്ത വിവരം ജയസൂര്യ തന്നെയാണ് അറിയിച്ചത്.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം പോലെ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല. പക്കാ ത്രില്ലര്‍ ആകാനാണ് സാധ്യത. നിഗൂഡതകള്‍ ഒളിപ്പിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. എന്തായാലും നാദിര്‍ഷയുടെ പുതിയ പരീക്ഷണം കാണുവാനായി കാത്തിരിക്കുകയാണ് പ്രേമികള്‍. സുനീഷ് വാരനാടിന്റെതാണ് തിരക്കഥ.അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് സിനിമ നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :