സങ്കല്പിച്ചതിനേക്കാള്‍ ആഴത്തില്‍,ക്വീന്‍ എലിസബത്ത് 26 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഏപ്രില്‍ 2023 (21:20 IST)
ഒരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും തിരിച്ചെത്തുന്ന സിനിമയാണ് 'ക്വീന്‍ എലിസബത്ത്'. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

'ഞങ്ങളുടെ പുതിയ സിനിമ ക്വീന്‍ എലിസബത്ത് (Queen Elizabeth) ചിത്രീകരണം പൂര്‍ത്തിയായി. സിനിമ എന്നത് പൂര്‍ണ്ണമായും ഒരു കൂട്ടായ്മയുടെ സൃഷ്ടിയാണ് എന്നു തെളിയിച്ച 26 ദിവസങ്ങളാണ് കടന്നു പോയത്.രചയിതാവായ അര്‍ജുന്‍, DOP ജിത്തു ദാമോദര്‍, കലാസംവിധായകന്‍ ബാവ, എഡിറ്റര്‍ അഖിലേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ്, ചമയം ഒരുക്കിയ ജിത്തു,കോസ്റ്റ്യും ഡിസൈന്‍ ചെയ്ത ആയിഷ ഷഫീര്‍, സഹസംവിധായകന്‍ ഉല്ലാസ് കൃഷ്ണയും മറ്റ് സഹായികളും.. പേരു പറയാന്‍ ഒരുപാടുണ്ട്. അതോടൊപ്പം ഈ സിനിമക്ക് എന്റെ ഇരുവശങ്ങളിലുമായി നിന്ന് ധൈര്യവും ആവേശവും പകര്‍ന്ന എന്റെ പ്രിയപ്പെട്ടനിര്‍മ്മാതാക്കള്‍ രഞ്ജിത്തും ശ്രീരാമും... പിന്നെ എന്റെ കഥാപാത്രങ്ങള്‍ക്ക് ഞാന്‍ സങ്കല്പിച്ചതിനേക്കാള്‍ ആഴത്തില്‍ ജീവനും വികാരവും നല്കിയ മീരാ ജാസ്മിനും നരേനും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍..പ്രൊഡക്ഷനിലും യൂനിറ്റിലും കൈ മെയ് മറന്ന് കൂടെ നിന്നവര്‍.. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. നന്ദി..'-എം പത്മകുമാര്‍ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :