മീര ജാസ്മിന്റെ ഫാമിലി ഡ്രാമ,'ക്വീന്‍ എലിസബത്ത്'ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (15:05 IST)
ഒരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും തിരിച്ചെത്തുന്നു.'ക്വീന്‍ എലിസബത്ത്'എന്ന പേരിട്ടിരിക്കുന്ന എം പത്മകുമാര്‍ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. സിനിമയുടെ പൂജ ചടങ്ങുകളും സ്വിച്ച് ഓണ്‍ കര്‍മ്മവും കൊച്ചിയിലെ വെണ്ണല ട്രാവന്‍കോര്‍ ഓപ്പസ് ഹൈവേയില്‍ നടന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.അര്‍ജുന്‍ ടി. സത്യനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

സംവിധായകന്റെ വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ കൂടിയാണ് ചിത്രം.

നരേന്‍,ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :