നടന്‍ ആന്റണി വര്‍ഗീസിന്റെ കഥ,ഒരു തേപ്പ് കഥ പറയാന്‍ 'ബ്രഷ്'

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (11:19 IST)

ആന്റണി വര്‍ഗീസ് കഥ എഴുതുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.ബ്രഷ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിനാണ് നടന്‍ കഥ എഴുതിയിരിക്കുന്നത്.ഒരു തേപ്പ് കഥ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ആല്‍ബി പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പോള്‍ ആദം ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ആന്റണി വര്‍ഗീസിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്.ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്,അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. അജഗജാന്തരം പൂജാ അവധി ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :