ഡയറക്ടര്‍ സാര്‍ പണി തുടങ്ങിയെന്ന് സുപ്രിയ മേനോന്‍, ബ്രോ ഡാഡി ഷൂട്ടിംഗ് ഉടന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ജൂലൈ 2021 (14:02 IST)

ബ്രോ ഡാഡി ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്ന് സൂചന സുപ്രിയ മേനോന്‍ നല്‍കി. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ തിരക്കുകളിലാണ് അദ്ദേഹം. ഷൂട്ടിങ് ഉടന്‍ തുടങ്ങും,ഡയറക്ടീരിയല്‍ നമ്പര്‍ 2, ദയവായി നിശ്ശബ്ദത പാലിക്കുക എന്നീ ഹാഷ്ടാഗുകളിലാണ് സുപ്രിയ പൃഥ്വിരാജിന്റെ ചിത്രം പങ്കുവെച്ചത്.

ബ്രോ ഡാഡി ഒരു ഫണ്‍-ഫാമിലി ഫിലിം ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത.അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ദീപക് ദേവ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നു. ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :