ഒരു യുഗത്തിന് അവസാനം, ഇതിഹാസ നായകന് വിയോഗത്തില്‍ അനുശോചന പ്രവാഹം,ദിലീപ് കുമാറിന്റെ ഓര്‍മ്മകളില്‍ മലയാള സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (10:14 IST)

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനവുമായി മലയാളം സിനിമ ലോകം.ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിനാണ് തിരശ്ശീല വീഴുന്നതെന്നുംഎപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും നാദിയ മൊയ്തു കുറിച്ചു.
പൃഥ്വിരാജ് ഉണ്ണിമുകുന്ദന്‍ തുടങ്ങിയവരും അദ്ദേഹത്തെ ഓര്‍ത്തു.ന്യുമോണിയയെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 98 വയസ്സായിരുന്നു.
1944 ല്‍ പുറത്തിറങ്ങിയ 'ജ്വാര്‍ ഭട്ട' യാണ് ആദ്യ സിനിമ. 'കില' (1998) യാണ് അവസാന സിനിമ.ആറ് പതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞുനിന്ന ഇതിഹാസതാരം.
പത്മവിഭൂഷണും ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തെ രാജ്യം ആദരിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :