കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (11:03 IST)
നടന്‍ ജയം രവിക്കുമൊപ്പമുള്ള പൃഥ്വിരാജിന്റെയും കനിഹയുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.'ബ്രോ ഡാഡി'യില്‍ ജയം രവിയും അഭിനയിക്കുന്നുണ്ടോ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന ചോദ്യം. പൃഥ്വിരാജും കനിഹയും ജയം രവിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെയാണ്
കനിഹ ടീമിനൊപ്പം ചേര്‍ന്നത്. മീനയും ചിത്രീകരണ സംഘത്തിനൊപ്പം ഉണ്ട്.ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുതന്നെയാണ് ജയം രവിയുടെ പുതിയ ഫോട്ടോ.ഈ ക്ലിക്ക് സ്പെഷ്യലാണെന്നും തന്റെ ഇരുവശത്തും മികച്ച അഭിനേതാക്കള്‍ എന്നാണ് കനിഹ കുറിച്ചത്.