1. വിനോദം
  2. സിനിമ
  3. അണിയറ
  4. Ayyankali movie shooting will start soon

അയ്യങ്കാളി ആകാൻ മമ്മൂട്ടി ഇല്ല, പകരം മലയാളത്തിലെ ആക്ഷൻ ഹീറോ!

Mammootty
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘കതിരവൻ’ പ്രഖ്യാപിച്ചു. മമ്മൂട്ടി ആകും അയ്യങ്കാളി ആവുക എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോർട്ട്. എന്നാൽ ചിത്രത്തിൽ മമ്മൂട്ടി നായകനാവില്ലെന്നാണ് പുതിയ റിപ്പോർട്ട്. സംവിധായകൻ അരുൺ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യൻങ്കാളിയായി എത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ മമ്മൂട്ടിക്ക് പകരം മലയാളത്തിലെ ആക്ഷൻ ഹീറോ അയ്യങ്കാളി ആകുമെന്നാണ് സൂചന. 
 
എന്നാൽ മലയാളത്തിലെ ഒരു ആക്ഷൻ ഹീറോ നായകനാവുമെന്നാണ് സംവിധായകൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് കതിരവൻ നിർമ്മിക്കുന്നത്. താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ പ്രദീപ് കെ താമരക്കുളമാണ്. 
 
അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് അരുൺ രാജ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം. മെമ്മറി ഓഫ് മർഡർ, വെൽക്കം ടു പാണ്ടിമല എന്നീ ചിത്രങ്ങളുടെ കാമറയും അരുൺ രാജ് ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.