ത്രില്ലടിപ്പിക്കാന്‍ അനു സിതാരയും ഇന്ദ്രജിത്തും, 'അനുരാധ ക്രൈം നമ്പര്‍ 59/2019' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (10:47 IST)

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന നിരവധി ചിത്രങ്ങളാണ് കഴിഞ്ഞ മാസം പുറത്തുവന്നത്. ദൃശ്യം 2 മുതല്‍ ഓപ്പറേഷന്‍ ജാവ വരെ ആ കൂട്ടത്തില്‍ പെടും. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തുടങ്ങിയ ത്രില്ലര്‍ ചിത്രങ്ങളും ഇനി വരാനുണ്ട്. ഇത്തരത്തില്‍ മറ്റൊരു ത്രില്ലര്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ് അനുസിത്താര-ഇന്ദ്രജിത്ത് ഒന്നിക്കുന്ന 'അനുരാധ Crime No.59/2019' ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഷാന്‍ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാര്‍ഡിയന്‍ ഏഞ്ചല്‍സ്, ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ ആഞ്ചലീന ആന്റണി, ഷെരീഫ് എംപി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :