ഇന്ദ്രജിത്തും അനു സിതാരയും ആദ്യമായി ഒന്നിക്കുന്നു, ‘അനുരാധ ക്രൈം നമ്പർ 59/2019’ !

കെ ആർ അനൂപ്| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (14:26 IST)
ഇന്ദ്രജിത്ത് സുകുമാരനും അനു സിതാരയും ആദ്യമായി ഒന്നിക്കുന്നു. ‘അനുരാധ ക്രൈം നമ്പർ 59/2019’ എന്ന പുതിയ ചിത്രത്തിൽ ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ ഒരു ക്രൈം ത്രില്ലർ ചിത്രമായിരിക്കും ഇത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, അജയ് വാസുദേവ്, മനോഹരി ജോയ്, ശ്രീജിത്ത് രവി, അനിൽ നെടുമങ്ങാട്, സുനിൽ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഷാൻ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാർഡിയൻ ഏഞ്ചൽസ്, ഗോൾഡൻ എസ് പിക്ചേഴ്സ് എന്നിവയുടെ ബാനറുകളിൽ ആഞ്ചലീന ആന്റണി, ഷെരീഫ് എം പി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

സംവിധായകൻ ഷാനും ജോസ് തോമസ് പോളക്കലും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടോണി ജോസഫാണ് സംഗീതം. ശ്യാം ശശിധരൻ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :