നിഗൂഢതകൾ ഒളിപ്പിച്ച് ഇന്ദ്രജിത്ത് - അനുസിത്താര ടീമിൻറെ 'അനുരാധ ക്രൈം നമ്പർ 59/2019'

കെ ആർ അനൂപ്| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2020 (20:23 IST)
ഇന്ദ്രജിത്തും അനുസിത്താരയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അനുരാധ ക്രൈം നമ്പർ 59/2019. സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി. ആദ്യാവസാനം സസ്പെൻസ് നിലനിർത്തുന്ന ഒരു ചിത്രമായിരിക്കുമിത്. രാത്രി കാട്ടുപാതയിലൂടെ വരുന്ന ജീപ്പും അതിൻറെ വെളിച്ചത്തിൽ റോഡിനരികിൽ കിടക്കുന്ന ഒരു പെൺകുട്ടിയുടെ കാലുകളുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ പോസ്റ്റർ
ശ്രദ്ധയാകർഷിക്കുകയാണ്.

ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനിൽ നെടുമങ്ങാട്, സുനിൽ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഷാൻ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാർഡിയൻ ഏഞ്ചൽസ്, ഗോൾഡൻ എസ് പിക്ചേഴ്സ് എന്നിവയുടെ ബാനറുകളിൽ ആഞ്ചലീന ആന്റണി, ഷെരീഫ് എംപി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :