1. വിനോദം
  2. സിനിമ
  3. അണിയറ
  4. Antony Varghese starts shooting for his next 'Poovan'

ആന്റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രം,'പൂവന്‍' ഷൂട്ടിംഗ് പുരോഗമിക്കുന്നു

Antony Varghese
ആന്റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'പൂവന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആന്റണി വര്‍ഗീസ് സെറ്റിലെത്തി.
ആന്റണി വര്‍ഗീസിനെ കൂടാതെ മണിയന്‍ പിള്ള രാജു, കലാഭവന്‍ പ്രജോദ്, വരുണ്‍ ദാര, വിനീത് വിശ്വം, വിനീത് ചാക്യാര്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 സിനിമയുടെ സംവിധായകന്‍ വിനീത് വാസുദേവന്‍ അടുത്തിടെ പുറത്തിറങ്ങിയ 'സൂപ്പര്‍ ശരണ്യ'യില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  
  
 'സൂപ്പര്‍ ശരണ്യ'യില്‍ ആന്റണി വര്‍ഗീസും അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.'പൂവന്‍' ഒരു സാമൂഹിക പ്രസക്തമായ വിഷയത്തെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.
 
തിരക്കഥാകൃത്ത് വരുണ്‍ ധാരയും നടനാണ്. 'സൂപ്പര്‍ ശരണ്യ', 'അജഗജാന്തരം', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്നീ ചിത്രങ്ങളിലും രണ്ട് ഹ്രസ്വചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.മിഥുന്‍ മുകുന്ദന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
അടുത്ത ലേഖനം
ധനുഷിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു, 1 ബില്യണിലധികം വ്യൂസ് നേടിയ 'റൗഡി ബേബി' നീക്കംചെയ്തു