സിനിമ സെറ്റില്‍ ഡാന്‍സ് ചെയ്ത് മീര ജാസ്മിന്‍, തിരിച്ചുവരവ് ഗംഭീരം ആകുമെന്ന് ആരാധകന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (17:01 IST)

നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന നടത്തുകയാണ് മീര ജാസ്മിന്‍.സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷം നടി ഡാന്‍സ് കളിച്ചാണ് ആഘോഷിച്ചത്.

മീരയ്ക്കൊപ്പം നില്‍ക്കുന്നവരും നടിക്കൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്.ജയറാമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ഇന്നസെന്റ്, ശ്രീനിവാസന്‍, അല്‍ത്താഫ്, ദേവിക തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.ഒരു ഇന്ത്യന്‍ പ്രണയകഥ'യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :