200 കോടിക്ക് മുകളില്‍ എത്താന്‍ പീരിയിഡ് ആക്ഷന്‍ ത്രില്ലറുമായി നടന്‍ നിഖില്‍,കാര്‍ത്തികേയ 2ന് ശേഷം 'സ്വയംഭൂ' വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ജൂണ്‍ 2023 (09:17 IST)
200 കോടിയോളം നേടിയ കാര്‍ത്തികേയ 2ന് ശേഷം പീരിയിഡ് ആക്ഷന്‍ ത്രില്ലറുമായി നടന്‍ നിഖില്‍.സ്വയംഭൂ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. യോദ്ധാവിന്റെ വേഷത്തില്‍ നടന്‍ എത്തുന്നു. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു പ്രഖ്യാപനം. ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചു.
കടുവയുടെ ചിഹ്നമുള്ള കൊടിയുമായി യുദ്ധക്കളത്തില്‍ കുന്തവും പരിചയുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന നായക കഥാപാത്രത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും പുറത്തുവന്നു.ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെജിഎഫ് ഫെയിം രവി ബസ്രൂര്‍ സംഗീതം ഒരുക്കുന്നു.തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളായി ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പിക്‌സല്‍ സ്റ്റുഡിയോ ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :