60 കോടി കളക്ഷനുമായി 'കാര്‍ത്തികേയ 2', നേട്ടം വമ്പന്‍ ചിത്രങ്ങളോടൊപ്പം മത്സരിച്ച്

കെ ആര്‍ അനൂപ്| Last Modified ശനി, 20 ഓഗസ്റ്റ് 2022 (14:56 IST)
നിഖില്‍ സിദ്ധാര്‍ത്ഥയുടെ കാര്‍ത്തികേയ 2 വന്‍ വിജയമായി മാറി. പ്രദര്‍ശനത്തിനെത്തി ആദ്യ ആഴ്ചയില്‍ തന്നെ 60 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി.

കാര്‍ത്തികേയ 2 ന്റെ ഹിന്ദി പതിപ്പിന് പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്.ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധന്‍ എന്നീ ചിത്രങ്ങളുമായി മത്സരിച്ചാണ് നിഖിലിന്റെ ചിത്രം വമ്പന്‍ വിജയം സ്വന്തമാക്കിയത്.
കാര്‍ത്തികേയയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ചന്ദൂ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.നിഖില്‍ ഡോക്ടറുടെ വേഷത്തിലാണ് എത്തുക. ബോളിവുഡ് നടന്‍ അനുപം ഖേറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :