ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധായകനാകുന്നു,ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറില്‍ നായകന്‍ സിജു വില്‍സണ്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (13:17 IST)
ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു. സിജു വില്‍സനാണ് നായകന്‍. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രവുമായാണ് യുവ സംവിധായകന്റെ വരവ്.

പുതുതായി ചുമതലയേല്‍ക്കുന്ന എസ്.ഐ. ബിനു ലാല്‍ എന്ന കഥാപാത്രത്തിലാണ് സിജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ബോളിവുഡില്‍ നിന്നും ഒരാള്‍ സിനിമയില്‍ എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സഞ്ജീവ് എസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വനമേഖലയോട് അടുത്തുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :