'കാര്‍ത്തികേയ 2' കേരളത്തിലേക്ക്, വിതരണ അവകാശം സ്വന്തമാക്കി ഇ 4 എന്റര്‍ടൈന്‍മെന്റ്‌സ്
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (15:00 IST)
കാര്‍ത്തികേയ 2 വന്‍ വിജയമായി മാറിയതോടെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി അനുപമ പരമേശ്വരന്‍ മാറി. അനുപം ഖേര്‍, നിഖില്‍ സിദ്ധാര്‍ഥ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രം 115 കോടിയിലധികം ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമ മലയാളത്തിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
ഇ 4 എന്റര്‍ടൈന്‍മെന്റ്‌സ് കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.സെപ്തംബര്‍ 23നാണ് റിലീസ്.30 കോടിയിലധികം സിനിമയുടെ ഹിന്ദി പതിപ്പ് നേടിയിരുന്നു. കേരളത്തിലും വലിയ വിജയം നേടാനാകും എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.