സ്പാനിഷ് മസാലയുടെ ക്ഷീണം തീര്‍ക്കണം, ഫഹദിനെ മുതലാക്കണം!

WEBDUNIA|
PRO
ലാല്‍ ജോസ് മലയാളത്തിലെ ഒന്നാം നിര സംവിധായകനാണ്. മീശമാധവന്‍, രണ്ടാം ഭാവം, അറബിക്കഥ, ക്ലാസ്മേറ്റ്സ് തുടങ്ങിയ നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ചില തട്ടിക്കൂട്ട് സിനിമകളും അദ്ദേഹത്തിന്‍റേതായി വന്നിട്ടുണ്ട്. ദിലീപ് നായകനായ തന്നെ ഏറ്റവും വലിയ ഉദാഹരണം.

വലിയ ആഘോഷ കോലാഹലങ്ങളോടെ എത്തിയ സ്പാനിഷ് മസാലയെ പ്രേക്ഷകര്‍ മസാല ദോശ പോലെ ചുരുട്ടിക്കൂട്ടുകയും ഭക്ഷിക്കാതെ ഉപേക്ഷിക്കുകയും ചെയ്തു. ഒട്ടും രുചികരമായിരുന്നില്ല സ്പാനിഷ് മസാല എന്നതായിരുന്നു ഈ തിരസ്കാരത്തിന്‍റെ കാരണം.

എന്തായാലും അത്തരം തട്ടിക്കൂട്ട് സിനിമകളോട് വിടപറയാനുള്ള തീരുമാനം അടുത്തിടെ ലാല്‍ ജോസ് പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ തുടക്കമെന്നോണം ‘ഡയമണ്ട് നെക്ലേസ്’ എന്നൊരു സിനിമ അദ്ദേഹം ഒരുക്കിയിരിക്കുകയാണ്. ഈ കാലത്തിന്‍റെ സൂപ്പര്‍സ്റ്റാറായ ഫഹദ് ഫാസിലാണ് നായകന്‍. കല്യാണം കഴിച്ച് സിനിമ വിടാനൊരുങ്ങുന്ന സംവൃത സുനിലാണ് നായിക.

ഫഹദ് ഫാസിലിന് മലയാളത്തില്‍ സ്വന്തമായി ഒരു പ്രേക്ഷക സമൂഹമുണ്ട്. അത് മുതലാക്കുക എന്ന ലക്‍ഷ്യത്തോടെ ഒട്ടേറെ ന്യൂ ജനറേഷന്‍ സിനിമകള്‍(?) തയ്യാറാകുന്നുമുണ്ട്. ലാല്‍ ജോസിന് അത്തരമൊരു ലക്‍ഷ്യമുണ്ടോ എന്നറിയില്ല. എന്തായാലും ഫഹദിനുള്ള മാര്‍ക്കറ്റ് വാല്യുവും ഒരു ഫ്രഷ് സബ്ജക്ടിന്‍റെ കരുത്തുമായിരിക്കും ഡയമണ്ട് നെക്ലേസില്‍ ലാല്‍ ജോസിനുള്ള വിജയപ്രതീക്ഷ.

ലാല്‍ ജോസ് തന്നെ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. മേയ് ആദ്യവാരമാണ് ഡയമണ്ട് നെക്ലേസ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :