അച്ഛനുറങ്ങാത്ത വീടിനും രണ്ടാം ഭാഗം!

WEBDUNIA|
PRO
ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റായ സിനിമകള്‍ക്കാണ് സാധാരണയായി രണ്ടാം ഭാഗം എടുക്കാറുള്ളത്. രണ്ടം ഭാഗം എടുക്കുന്നതിന്‍റെ പ്രധാന ഉദ്ദേശ്യം വളരെ സക്സസായ ഒരു സിനിമയെയോ കഥാപാത്രത്തെയോ വീണ്ടും അവതരിപ്പിച്ച് തിയേറ്ററുകളില്‍ ആളെ നിറയ്ക്കുക എന്നതാണ്. രാവണപ്രഭു, സി ബി ഐ സീരീസ്, സാഗര്‍ എലിയാസ് ജാക്കി, ആഗസ്റ്റ് 15 തുടങ്ങി എല്ലാ തുടര്‍ ചിത്രങ്ങളുടെയും പിന്നിലുള്ള ചേതോവികാരം അതുതന്നെ.

എന്നാല്‍ അങ്ങനെയല്ലാതെ, കഥയുടെ കാലിക പ്രസക്തി മനസിലാക്കി ഒരു സിനിമയുടെ രണ്ടം ഭാഗം അണിയറയിലൊരുക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയ്ക്കാണ് രണ്ടാം ഭാഗം വരുന്നത്. ബാബു ജനാര്‍ദ്ദനനാണ് ഈ പ്രൊജക്ടിന് പിന്നില്‍.

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അച്ഛനുറങ്ങാത്ത വീട് - 2’ പറയുന്നതും പെണ്‍‌മക്കളുള്ള അച്ഛന്‍‌മാരുടെ മാനസിക സംഘര്‍ഷങ്ങള്‍ തന്നെ. സലിം കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘ഭക്തിപ്രസ്ഥാനം - ഗോഡ് ഫോര്‍ സെയില്‍’, ‘കള്ളന്‍ - തസ്കരന്‍ മണിയന്‍‌പിള്ളയുടെ ആത്മകഥ’ എന്നിവയും ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :