ശൃംഗാരവേലന്‍ 5 ദിവസം 5 കോടി, ക്ലീറ്റസ് രണ്ടാമന്‍, ഡി കമ്പനിയും ഏഴാമത്തെ വരവും തകര്‍ന്നു!

PRO
മൂന്ന് ആക്ഷന്‍ ചിത്രങ്ങളുടെ സമാഹാരമായ ഡി കമ്പനി ബോക്സോഫീസില്‍ തകര്‍ന്നു. പല റിലീസ് കേന്ദ്രങ്ങളിലും രണ്ടോ മൂന്നോ ദിവസം പ്രദര്‍ശിപ്പിച്ച ശേഷം ചിത്രം മാറ്റുന്ന സാഹചര്യമുണ്ടായി. ഈ ആന്തോളജിയിലെ ഏറ്റവും മികച്ച ചിത്രം വിനോദ് വിജയന്‍ സംവിധാനം ചെയ്ത ജഡ്ജുമെന്‍റ് ഡേ ആണ്. ഏറ്റവും മോശം ചിത്രം ദീപന്‍ ഒരുക്കിയ ‘ഗാംഗ്സ് ഓഫ് വടക്കുംനാഥന്‍’. ദീപന്‍റെ ചിത്രത്തിന് തിരക്കഥയെഴുതിയത് അനൂപ് മേനോനാണ്.

WEBDUNIA|
എം ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഏഴാമത്തെ വരവും പരാജയത്തിലേക്ക് നീങ്ങുകയാണ്. ‘എവിടെയോ ഒരു ശത്രു’ എന്ന പഴയ തിരക്കഥ കാലോചിതമായി മാറ്റിയെഴുതിയെങ്കിലും ഇപ്പോഴത്തെ ഓഡിയന്‍സിന് സംതൃപ്തി നല്‍കുന്ന ഒരു ടീറ്റുമെന്‍റായില്ല ഏഴാമത്തെ വരവിന്‍റേത്. വലിയ സിനിമകളുടെ ഇടവേളയില്‍ റിലാക്സ് ചെയ്യാനായി ഹരിഹരന്‍ എടുത്തതാണോ ഈ സിനിമയെന്ന് തോന്നും എന്നതാണ് പരക്കെയുള്ള വിമര്‍ശനം. എന്തായാലും ഹരിഹരന്‍ ഈണമിട്ട ഗാനങ്ങളൊക്കെ കേള്‍വിസുഖമുള്ളതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :