തെലുങ്കും ഹിന്ദിയും കീഴടക്കി, ഇനി ദിലീപ് ‘മര്യാദരാമന്‍’!
WEBDUNIA|
PRO
‘നാന്‍ ഈ’, ‘മഗധീര’ തുടങ്ങിയ മെഗാഹിറ്റുകളിലൂടെ മലയാളികള്‍ക്കും പരിചിതനാണ് തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൌലി. അദ്ദേഹം 2010ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മര്യാദരാമണ്ണ’. സുനില്‍ നായകനായ ആ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു.
ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ പേര് ‘സണ്‍ ഓഫ് സര്‍ദാര്‍’ എന്നായിരുന്നു. അജയ് ദേവ്ഗണ്‍ നായകനായ ആ ചിത്രം നൂറുകോടി ക്ലബില്‍ അംഗത്വം നേടി. അതോടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
മലയാളത്തില്‍ ദിലീപിനെ നായകനാക്കിയാണ് ഇത് റീമേക്ക് ചെയ്യുന്നത്. ‘മര്യാദരാമന്‍’ എന്നാണ് ചിത്രത്തിന് പേര്. കോളജ് ഡേയ്സ്, കാഞ്ചി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത കൃഷ്ണകുമാര്‍ ആണ് മര്യാദരാമന്‍ സംവിധാനം ചെയ്യുന്നത്. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ.
‘ഔവര്‍ ഹോസ്പിറ്റാലിറ്റി’ എന്ന ഹോളിവുഡ് ചിത്രമാണ് ഈ റീമേക്കുകളുടെയെല്ലാം ആദ്യ പ്രചോദനം. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൌധരിയാണ് ‘മര്യാദരാമന്‍’ നിര്‍മ്മിക്കുന്നത്.
വിജി തമ്പി സംവിധാനം ചെയ്ത ‘നാടോടിമന്നന്‍’ ആണ് ദിലീപിന്‍റേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.