റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ഫ്രോസണ്‍!

ലോസ് ആഞ്ചലസ്| WEBDUNIA|
PRO
അക്കാദമി അവാര്‍ഡ് നേടിയ ഡിസ്നിയുടെ ആനിമേഷന്‍ ചിത്രമായ ഫ്രോസണ്‍ പണം വാരിക്കൂട്ടുന്നതില്‍ മുന്നില്‍. അമേരിക്കയില്‍ മാത്രം ചിത്രത്തിനു ലഭിച്ചത് 394.4 മില്യണ്‍ ഡോളറാണ്. രാജ്യത്തിനു പുറത്തെ കളക്ഷനാകട്ടെ 674 മില്യണ്‍ ഡോളറും. ആകെ 1.072 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ചിത്രം ലോകമെമ്പാടുനിന്നും വാരിക്കൂട്ടിയത്.

2013ല്‍ ഡിസ്നിയും പിക്സര്‍ ഫിലിമും ചേര്‍ന്നൊരുക്കിയ ടോയ് സ്റ്റോറി 3 ആണ് ഇതിനുമുമ്പ് ഡിസ്നിയുടെ ഏറ്റവും കൂടുതല്‍ കാശുവാരിയ ചിത്രം. 1.063 ഡോളറാണ് ചിത്രത്തിന് ലഭിച്ചത്. ആ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ലോകത്തിലെ പത്ത് ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇതിനോടകം ഫ്രോസ്ണ്‍ ഇടം പിടിച്ചുകഴിഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടിയ ദി ഡാര്‍ക്ക് നൈറ്റ് റൈസസിന്റെ വരുമാനത്തെയും ഫ്രോസണ്‍ പിന്നിലാക്കി.

ഏറ്റവും നല്ല ആനിമേഷന്‍ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ ഫ്രോസണിന്റെ സംവിധായകര്‍ ക്രിസ് ബക്കും ജെനിഫെര്‍ ലീയുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :