മാണിയുടെ ചരിത്രപരമായ ബജറ്റ് അവതരണത്തിന് സാക്‍ഷ്യം വഹിക്കാന്‍ ഭാര്യയും 6 മക്കളും 10 പേരക്കുട്ടികളും

തിരുവന്തപുരം| WEBDUNIA|
PRO
നിയമസഭയില്‍ പന്ത്രണ്ടാം ബജറ്റ് അവതരിപ്പിച്ച്‌ സ്വന്തം റെക്കോഡ്‌ കെ എം മാണി ഇന്ന്‌ തിരുത്തും. ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ മാണിയുടെ ഭാര്യ കുട്ടിയമ്മയും ജോസ്‌ കെ മാണി എംപി യടക്കം ആറു മക്കളും പത്തു പേരക്കുട്ടികളും സഭയില്‍ സാക്ഷികളായുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ബജറ്റ് അവതരണത്തിന് അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മയുമുണ്ടായിരുന്നു. 3 മണിക്കൂര്‍ നീണ്ട ബജറ്റ് അവതരണം അദ്ദേഹത്തെ അവശനാക്കിയപ്പോള്‍ കുട്ടിയമ്മ ആശങ്കയോടെ സഭയുടെ ഇരിപ്പിടത്തിലേക്ക് നോക്കിയതൊക്കെ വാര്‍ത്താചാനലുകള്‍ പ്രക്ഷേപണം ചെയ്തിരുന്നു

പതിവുപോലെ രാവിലെ ഏഴിന്‌ ലൂര്‍ദ്പള്ളിയില്‍ പ്രാര്‍ഥനക്ക്‌ ശേഷമാണ് സഭയിലേക്ക്‌ എത്തുന്നത്. 11.30 ന്‌ മാധ്യമപ്രവര്‍ത്തകരെ കാണും. 12.30 ന്‌ ഗവ. ഗസ്റ്റ്‌ ഹ്സില്‍ ‘ഗിഫ്റ്റ്‌’ സംഘടിപ്പിക്കുന്ന പോസ്റ്റ്‌ ബജറ്റ്‌ ചര്‍ച്ചയില്‍ പങ്കെടുക്കും.

നിയമസഭയില്‍ കൂടുതല്‍ ബജറ്റ്‌ അവതരിപ്പിച്ച്‌ സ്വന്തം റെക്കോഡ്‌ കെ.എം.മാണി ഇന്ന്‌ തിരുത്തും. പന്ത്രണ്ടാം തവണ ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ടാണിത്‌. ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ മാണിയുടെ ഭാര്യ കുട്ടിയമ്മയും ജോസ്‌ കെ.മാണി എം.പി.യടക്കം ആറു മക്കളും പത്തു പേരക്കുട്ടികളും സഭയില്‍ സാക്ഷികളായുണ്ടാവും. അതും ചരിത്രത്തിലാദ്യം.

1975 ഡിസംബറിലാണ്‌ കെഎംമാണി ആദ്യമായി മന്ത്രിയായത്‌. ധനമന്ത്രിയായിരുന്നു അന്ന്‌. 1976 ല്‍ അച്യുതമേനോന്‍ മന്ത്രിസഭയിലായിരുന്നു ആദ്യബജറ്റ്. യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്ന കേരളത്തില്‍ ഇരുപക്ഷത്തു നിന്നും ബജറ്റ്‌ അവതരിപ്പിച്ചിട്ടുള്ളയാളാണ്‌ കെഎംമാണി. 2 ബജറ്റുകള്‍ എല്‍ഡിഎഫിനു വേണ്ടി, ബാക്കിയെല്ലാം യുഡിഎഫിനു വേണ്ടിയും.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നടപ്പാക്കിയത്‌ കെഎംമാണിയാണ്‌ 1980 ല്‍. കെഎംമാണിയുടെ പന്ത്രണ്ടാമത്‌ ബജറ്റിനെ കേരളം കൗതുകപൂര്‍വമാണ് കാത്തിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :