താരങ്ങള്‍ സ്വകാര്യ ചാനലുകളുടെ താരനിശകളില്‍ പങ്കെടുക്കരുത്
കൊച്ചി|
WEBDUNIA|
PRO
സിനിമാ താരങ്ങള്‍ക്കെതിരെ വീണ്ടും ഫിലിം ചേംബര്‍. സിനിമാ താരങ്ങള്‍ സ്വകാര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന താരനിശയിലും അവാര്‍ഡ് ദാനചടങ്ങിലും പങ്കെടുക്കരുതെന്ന് ചേംബര്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ഫിലിംചേംബര്‍ താരസംഘടനയായ അമ്മയ്ക്ക് കത്തയച്ചു. നിര്‍ദ്ദേശം മറികടന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്ന താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മുന്നറിയിപ്പ്.
അവാര്‍ഡ് നിശകള്‍ സ്വകാര്യ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ദിവസങ്ങളില്‍ തീയേറ്റര്‍ വരുമാനം കുത്തനെ താഴുന്നുവെന്നും സിനിമ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബര്‍ താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.