തിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്ക് ഫിലിം ചേമ്പറിന്റെ വിലക്ക്. ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിലിം ചേംബര്‍ താരസംഘടനയായ ‘അമ്മ‘യ്ക്ക് കത്തയച്ചിട്ടുണ്ട്. അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് കത്തില്‍ ഫിലിം ചേമ്പര്‍ വ്യക്തമാക്കുന്നു.