മോഹന്‍ലാല്‍ ഗുസ്തിക്കാരന്‍ സിംഗാവുന്നു; പേര് ‘ഹാപ്പി സിംഗ്‘

ചെന്നൈ| WEBDUNIA|
PRO
മോഹന്‍ലാല്‍ എട്ട് വ്യത്യസ്ത ലുക്കിലെത്തിയ സിനിമയാണ് ‘ലോക്പാല്‍‘. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനിടെ ഒരു സര്‍ദാര്‍ വേഷത്തിലും മോഹന്‍ലാല്‍ ഈ സിനിമയിലെത്തുന്നുണ്ട്. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത മോഹന്‍ലാല്‍ തമാശക്കാരനായ ഒരു സിംഗാവുന്നുവെന്നാണ്.

ബാലേട്ടന്റെ സംവിധായകന്‍ വിനുവുമായി നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒന്നിക്കുന്നത്. വിനുവിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ‘ഹാപ്പി സിംഗ്‘ എന്ന ഗുസ്തിക്കാരന്റെ വേഷത്തിലാണ്. 80കളുടെ പശ്ചാത്തലത്തില്‍ ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിലൂടെ വിനു അനാവരണം ചെയ്യുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമായാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

പഞ്ചാബിലും ബാംഗ്ലൂരിലുമായിരിക്കും ചിത്രികരിക്കുക. തേജാ ഭായ് ആന്‍ഡ് ഫാമിലി, ക്രേസി ഗോപാലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ഹാസ്യാത്മക തിരക്കഥ രചിച്ച ദീപു കരുണാകരനാണ് ഈ ചിത്രത്തിന്റെ തിരക്കഥയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :