ഫഹദ് ഫാസില്‍ വിരഹദു:ഖത്തിലോ?

WEBDUNIA|
PRO
PRO
ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസില്‍ വിരഹദു:ഖത്തിലാണോ? ഇത്തരത്തില്‍ നിരവധി ഗോസിപ്പുകളാണ് നെറ്റിസണ്‍സ് പ്രചരിപ്പിക്കുന്നത്. തനിക്ക്‌ മാധ്യമങ്ങളെ പേടിയാണെന്നും താന്‍ പറയാത്ത കാര്യങ്ങളൊക്കെ മാധ്യമങ്ങളില്‍ പറഞ്ഞതായി കാണാറുണ്ടെന്നും ഫഹദ് തുറന്നടിച്ചിരുന്നു.

ആന്‍ഡ്രിയയോടുള്ള പ്രണയം തുറന്നുപറഞ്ഞതും, ഇനി ഫഹദിനൊപ്പം അഭിനയിക്കില്ലെന്ന് ആന്‍‌ഡ്രിയ പറഞ്ഞതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇത് മാനസികമായി ഫഹദിനെ തളര്‍ത്തിയത്രേ. കൂടാതെ ആന്‍‌ഡ്രിയ- അനിരുദ്ധ് വിവാഹം സെപ്റ്റംബറില്‍ നടക്കുമെന്ന മട്ടിലുള്ള വാര്‍ത്തകളും ഫഹദിനെ വിരഹദു:ഖത്തിലാക്കിയെന്നും ചില പാപ്പരാസികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

മാധ്യമങ്ങളെ ഭയമായതിനാലാണ് ഫഹദ് അഭിമുഖങ്ങള്‍ നല്‍കാത്തതെന്നാണ് വിവരം. എന്നാല്‍ ശാരീരികവും മാനസികവുമായ ക്ഷീണം മൂലം ഫഹദ് ദുബായിലെ ബന്ധുവീട്ടിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :