മൂന്നാറിന്റെ തണുപ്പില്‍ എക്സ്പ്രസുമായി ഷാരൂഖ് ഖാന്‍
WEBDUNIA|
PRO
PRO
മൂന്നാറിന്റെ തണുപ്പില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ അഭിനയിക്കുവാനായാണ് ഷാരൂഖ് മൂന്നാറിലെത്തിയത്. നായിക ദീപിക പദുകോണുമായുള്ള ഗാനചിത്രീകരണമാണ് മൂന്നാറില്‍ ഷൂട്ട് ചെയ്യുക.
പത്ത് ദിവസമാണ് ഷൂട്ടിംഗ്. കനത്ത സുരക്ഷാ സംവിധാനമാണ് ചിത്രീകരണത്തിന് ഒരുക്കിയിരിക്കുന്നത്. പത്ത് ദിവസത്തോളം മൂന്നാറിലെ ഉള്‍മേഖലയില്‍ ഗാനരംഗം ചിത്രീകരിക്കുമെന്നറിയുന്നു. ഷൂട്ടിംഗ് പ്രദേശങ്ങളില്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. തെന്നിന്ത്യയുടെ പശ്ചാത്തലത്തില്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചെന്നൈ എക്‌സ്പ്രസില്‍ തമിഴ് കഥാപാത്രമായാണ് ഷാരൂഖ് വേഷമിടുന്നത്.
തമിഴ് നടി മനോരമയും ശക്തമായ റോളില്‍ ചെന്നൈ എക്‌സ്പ്രസിലുണ്ട്. ചേതന്‍ ഭഗതിന്റെ ടു സ്റ്റേറ്റ്‌സുമായി ചിത്രത്തിന് പ്രമേയസാമ്യമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. മുന്‍പ് ദില്‍സേയിലെ ഗാനരംഗത്തിനു വേണ്ടി തേക്കടിയില്‍ കിംഗ് ഖാന്‍ എത്തിയിരുന്നു. ഇതും രണ്ടാം തവണയാണ് ഷാരൂഖ് ഗാനചിത്രീകരണത്തിനായി കേരളത്തില്‍ എത്തുന്നത്.