മമ്മൂട്ടിയേക്കാള്‍ മികച്ചത് ദുല്‍ക്കറാണെന്ന് തിലകന്‍!

WEBDUNIA|
PRO
ദുല്‍ക്കര്‍ സല്‍മാന്‍ ഒറ്റ സിനിമ കൊണ്ടുതന്നെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ദുല്‍ക്കര്‍ നായകനായ ‘സെക്കന്‍റ് ഷോ’ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമാണ്. എല്ലാവരും ദുല്‍ക്കറിനെക്കുറിച്ച് നല്ലതുമാത്രം പറയുന്നു. സ്വാഭാവികമായ അഭിനയം. നല്ല ശബ്ദം. ഇതിലെല്ലാമുപരി എല്ലാവരോടും മാന്യമായി പെരുമാറുന്ന യുവനടന്‍. താരജാഡകളില്ലാത്ത അഭിനേതാവ്‌.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായതുകൊണ്ട് അങ്ങനെ ഒരു താരതമ്യം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മമ്മൂട്ടിയോളം നല്ല നടനാണോ ദുല്‍ക്കര്‍ എന്നാണ് ചോദ്യം. മഹാനടനായ തിലകന്‍ ഇപ്പോള്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ദുല്‍ക്കറിനെക്കുറിച്ച് തിലകന്‍ പറയുന്നത് കേട്ടോ?

“ഉസ്താദ് ഹോട്ടല്‍ സിനിമ ചിത്രീകരണം തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മമ്മൂട്ടി എന്നെ വിളിച്ചു ചോദിച്ചിരുന്നു, മകന്‍റെ അഭിനയം എങ്ങിനെയുണ്ടെന്ന്‌. തന്തയേക്കാള്‍ മിടുക്കനാണെന്ന്‌ ഞാനും പറഞ്ഞു” - എങ്ങനെയുണ്ട് തിലകന്‍റെ അഭിപ്രായം?

“ദുല്‍ക്കറിന്‍റെ അഭിനയമൊന്നും കുഴപ്പമില്ല. രണ്ടു സിനിമയില്‍ അഭിനയിക്കുമ്പോഴേക്കും ശിവാജി ഗണേശന്‍ ആവണമെന്നു പറയുന്നതു ശരിയല്ലല്ലോ. അവന്‍ സിനിമയെക്കുറിച്ചു പഠിച്ചുവരുന്നതല്ലേയുള്ളൂ. ചെറിയ പയ്യനല്ലേ. ജീവിതവും അറിഞ്ഞുവരുന്നതേയുള്ളൂ. ഭാവിയില്‍ അവന്‍ നല്ലൊരു അഭിനേതാവ്‌ ആവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ തിലകന്‍ വ്യക്തമാക്കുന്നു.

ദുല്‍ക്കറിന്‍റെ പോരായ്മകളും തിലകന്‍ പറയുന്നുണ്ട്. “ദുല്‍ക്കര്‍ ഇപ്പോള്‍ ഡയറക്‌ടര്‍ പറയുന്നതുപോലെ ചെയ്യുന്നു എന്നേയുള്ളൂ. സിനിമയുടെ ടെക്നിക്കല്‍ വശങ്ങളെക്കുറിച്ച്‌ അത്ര അറിയില്ല. ഒരു പാടു സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞാലേ അതൊക്കെ മനസിലാക്കാന്‍ കഴിയൂ”.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :