മമ്മൂട്ടിയുടെ ജീവിതകഥ പ്രദര്‍ശനത്തിനെത്തി; റിലീസ് യൂട്യൂബിലൂടെ!

PRO
PRO
“ഞങ്ങളുടെ ബാല്യത്തില്‍ ഞങ്ങളെ ഓരോരുത്തരെയും വിസ്മയിപ്പിച്ച
കൌമാരത്തില്‍ ഞങ്ങളെ ഭ്രമിപ്പിച്ച
യൌവനത്തില്‍ ത്രസിപ്പിച്ച
ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക്
സ്നേഹപൂര്‍വം” എന്ന സമര്‍പ്പണത്തോടെ തുടങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ ചെറുപ്പകാ‍ലം വരച്ചുകാട്ടുന്നു. 1960 കളിലെ കുലശേഖരമംഗലത്തെ ഗവ: ഹൈസ്കൂള്‍ കാ‍ണിച്ചാണ് ചിത്രം തുടങ്ങുന്നത്.

ക്ലാസില്‍ എല്ലാവരോടും അധ്യാപകന്‍ ആരാകണമെന്ന് ചോദിക്കുമ്പോള്‍ സിനിമാ നടനാകണമെന്ന് പറയുന്ന മഹാനടന്റെ ചെറുപ്പം. ശാസിക്കുമ്പോഴും മകനിലെ അഭിനയമോഹം വളര്‍ത്തിയ ബാപ്പ, എന്നും പ്രോത്സാഹനമായി നിന്ന കൊച്ചുപ്പ, നിലക്കണ്ണാടിക്കു മുന്നില്‍ അഭിനയിച്ചു നോക്കുന്ന കൊച്ചു മമ്മൂട്ടി. ഇവയെല്ലാം മനോഹരമായ ഫ്രെയ്മിലാക്കിയിരിക്കുന്നു മുകേഷ് മുരളീധരന്റെ ക്യാമറ.

അടുത്ത പേജില്‍: മമ്മൂട്ടി കണ്ടു, ഇഷ്ടപ്പെട്ടു

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :