രാജ്യത്ത് പണപ്പെരുപ്പം രണ്ടക്കം കടക്കുമ്പോള്‍ ബോളിവുഡിലും കറന്‍സിക്ക് പുല്ലുവില. രൂപക്ക് മൂല്യം കുറയുന്നത് മൂലം സൂപ്പര്‍താരങ്ങള്‍ പ്രതിഫലത്തുക ഉയര്‍ത്തിയതൊടെ വെട്ടിലായിരിക്കുകയാണ് നിര്‍മ്മാതാക്കള്‍
നാണയപ്പെരുപ്പം വര്‍ദ്ധിച്ചത് സിനിമ നിര്‍മ്മാണ ചെലവ് കുത്തനെ ഉയര്‍ത്തിയത് ബോളിവുഡില്‍ മൂന്നൂറ് കോടിയുടെ നഷ്ടമാണ് പോയ മാസങ്ങളില്‍ ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക കണക്ക്. പെട്രോളിയം വിലവര്‍ദ്ധിച്ചത് താരങ്ങളുടെ യാത്രാച്ചെലവ് കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. മേജര്‍ ഹിറ്റുകളൊന്നും ബോളിവുഡില്‍ ഉണ്ടാകുന്നില്ല എന്നത് മറ്റൊരു തലവേദന.
ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ പ്രതിഫലതുക 50 കോടിയാക്കിയാണ് ഉയര്‍ത്തിയത്. അമര്‍അക്‌ബര്‍ ആന്റണി എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ് ഇത്രയും തുക സല്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോമഡി-ആക്ഷന്‍ താരമായ അക്ഷയ് കുമാറാകട്ടെ അടുത്ത ചിത്രത്തിന് 40 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കരീന കപൂര്‍, കത്രീന കൈഫ്, ഷാരൂഖാന്‍, ആമിര്‍ഖാന്‍, സെയ്‌ഫ് അലിഖാന്‍ തുടങ്ങിയവരും താരമൂല്യം ഉയര്‍ത്തിക്കഴിഞ്ഞു. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ എല്ലാം വില 10 കോടിക്കും 50കോടിക്കും ഇടയിലാണ്.
താരങ്ങള്‍ പ്രതിഫലത്തുക കൂട്ടിയതൊടെ പ്രൊഡക്ഷന്‍ ജോലിക്കാരും കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടിരിക്കുകയാണത്രേ !