കങ്കണ പറ്റിച്ചു എന്ന് ആദിത്യ

IFM
ബോളിവുഡ് സുന്ദരി കങ്കണ റണൌത്ത് തന്നെ പറ്റിച്ചു എന്ന് നടന്‍ ആദിത്യ പഞ്ചോലി. കങ്കണയും ആദിത്യയും തമ്മില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലനിന്ന ബന്ധം അവസാനിച്ചു എന്നും ആദിത്യ പറയുന്നു.

ഇരുപത്തിയൊന്നുകാരിയ കങ്കണയും നാല്‍‌പത്തിമൂന്നുകാരനായ ആദിത്യയും തമ്മില്‍ കുറെകാലമായി തമ്മില്‍ കാണാറില്ലായിരുന്നു. ഇവരുടെ സ്വകാര്യ ലോകത്തിലേക്ക് കങ്കണ മറ്റൊരാളെ വലിച്ചിഴച്ചതാണ് സംഭവെന്ന് ആദിത്യ പറയുന്നു. ഒരാള്‍ തന്നെ നിത്യവും ശല്യപ്പെടുത്താറുണ്ട് എന്ന് കങ്കണ ആദിത്യയോട് പരാതിപ്പെട്ട ശേഷമാണ് സംഗതികള്‍ തകിടം മറിഞ്ഞത്.

PRATHAPA CHANDRAN|
ശല്യപ്പെടുത്തുന്നു എന്നു പറഞ്ഞ ആളെ കങ്കണ നിത്യവും വിളിക്കാറുണ്ടെന്ന് ആദിത്യ കണ്ടെത്തി. ഇത് സംശയത്തിടയുണ്ടാക്കി എന്നും കങ്കണയ്ക്ക് താന്‍ വാങ്ങിക്കൊടുത്ത മൊബൈലിന്‍റെ വിശദമായ ബില്ല് എടുപ്പിച്ചപ്പോള്‍ ആദിത്യ ശരിക്കും തകര്‍ന്നു പോയത്രേ! അയാളുമായി ഒരുമാസം 5,000 മിനിറ്റാണ് കൊങ്കണ സംസാരിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :