Last Updated:
ചൊവ്വ, 22 ജൂലൈ 2014 (13:05 IST)
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിന് 'ആമയും മുയലും' എന്ന് പേരിട്ടു.
ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ ഇന്നസെന്റും നെടുമുടി വേണുവും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാരൈക്കുടിയില്‍ സെപ്റ്റംബര്‍ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയില്‍ മുംബൈയില്‍ നിന്നുള്ള പിയ നായികയാവും. ഒരുമാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
എം ജി ശ്രീകുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ആമയും മുയലും ക്യാമറയിലാക്കുന്നത് ദിവാകര്‍ ആണ്.
എം പി എന്ന നിലയില്‍ വലിയ തിരക്കുള്ള ഇന്നസെന്റ് ഈ സിനിമയ്ക്ക് വേണ്ടി എല്ലാ തിരക്കുകളും ഒരുമാസത്തേക്ക് മാറ്റിവയ്ക്കുകയാണ്. തന്റെ കരിയറില്‍ മാന്നാര്‍ മത്തായി പോലെ നിര്‍ണായകമായേക്കുന്ന ഒരു കഥാപാത്രമാണ് ആമയും മുയലും എന്ന സിനിമയില്‍ ലഭിക്കുന്നതെന്ന് തിരിച്ചറിഞ്ഞാണ് ഇന്നസെന്റിന്റെ നീക്കം.
ക്രിസ്മസിനാണ് ആമയും മുയലും പ്രദര്‍ശനത്തിനെത്തുന്നത്. പ്രിയദര്ശന് ആദ്യമായാണ് ജയസൂര്യയെ നായകനാക്കി ഒരു സിനിമ ചെയ്യുന്നത്. പ്രിയന്റെ കഴിഞ്ഞ ചിത്രമായ ഗീതാഞ്ജലി പരാജയമായിരുന്നു.