ജയസൂര്യ ഒരു ഭീകര ജീവിയാണോ?

Last Modified ബുധന്‍, 4 ജൂണ്‍ 2014 (17:04 IST)
നായകനാകുന്ന പുതിയ ചിത്രത്തിന് 'ആട് ഒരു ഭീകരജീവിയാണ്' എന്നാണ് പേര്. ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സെപ്റ്റംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. ഇടുക്കിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

"പട്ടിത്താനം കൊച്ചേട്ടന്‍ മെമ്മോറിയല്‍ എവര്‍‌റോളിംഗ് ട്രോഫിക്കും 22222 രൂപയ്ക്കും ഒരു കൂറ്റന്‍ മുട്ടനാടിനും വേണ്ടിയുള്ള വടം‌വലി മത്സരത്തിന്‍റെ ഫൈനല്‍ ഗോദയിലേക്ക് ഇതാ ഹൈറേഞ്ചിന്‍റെ പൊന്നോമനകള്‍ - വിന്നേഴ്സ് പോത്തുമുക്ക്" - എന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററിലെ പരസ്യവാചകം.

ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ആടിന് സംഗീതം നല്‍കുന്നത് ഷാന്‍ റഹ്‌മാന്‍.

വടം‌വലി മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കോമഡി ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് ആദ്യ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :