പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദും കീര്‍ത്തിയും

Last Updated: വെള്ളി, 20 ജൂണ്‍ 2014 (16:39 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും കീര്‍ത്തി സുരേഷും ജോഡിയാകും. പ്രിയന്‍റെ പതിവ് ജോണറായ കോമഡി എന്‍റര്‍ടെയ്നര്‍ തന്നെയാണ് ഈ സിനിമയും. പ്രിയദര്‍ശന്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് എന്നറിയുന്നു.

രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ് കുമാറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഗീതാഞ്ജലിയുടെ പരാജയത്തിന്ശേഷം ചെറിയ ഇടവേള കഴിഞ്ഞാണ് പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിലേക്ക് കടക്കുന്നത്. ന്യൂജനറേഷന്‍ പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു സിനിമയാണ് പ്രിയന്‍ ലക്‍ഷ്യമിടുന്നത്.

പ്രിയദര്‍ശന്‍റെ ആദ്യ ചിത്രമായ പൂച്ചയ്ക്കൊരു മൂക്കുത്തി നിര്‍മ്മിച്ചതും സുരേഷ്കുമാര്‍ ആയിരുന്നു. സമീപകാലത്ത് വ്യക്തിപരമായി ഉണ്ടായ ചില പ്രശ്നങ്ങള്‍ കാരണം സിനിമാ സംവിധാനം പ്രിയദര്‍ശന്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് വീണ്ടും സിനിമ ചെയ്യാനുള്ള നിലപാടിലേക്ക് പ്രിയദര്‍ശനെത്തുമ്പോള്‍ കൂട്ടിന് സുരേഷ്കുമാറും ഉണ്ട് എന്നുള്ളത് കൌതുകകരമായ യാദൃ^ശ്ചികത.

ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാനും പ്രിയദര്‍ശന്‍ ആലോചിക്കുന്നുണ്ടത്രേ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :