നയന്‍‌താരയെക്കുറിച്ച് ചിമ്പു പറയുന്നു - ഇത് നമ്മ ആള്!

PRO
നയന്‍‌താരയെ പെണ്ണുകാണാന്‍ ചിമ്പു വരുന്ന സീന്‍. ചിമ്പുവിനൊപ്പം തമിഴിലെ പുതിയ കോമഡി സെന്‍സേഷന്‍ സൂരിയുമുണ്ട്. ചടങ്ങ് നടക്കുന്നതിനിടയില്‍ നയന്‍‌താര ചിമ്പുവിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - “പെണ്‍കുട്ടികളില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താ?”

ഉടന്‍ തന്നെ സൂരിയുടെ മറുപടി - “ഇവന് പെണ്ണ് എന്ന് എഴുതിക്കാണിക്കുന്നതുപോലും ഇഷ്ടമാണ്”.

ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ നയന്‍‌താര ചിരിച്ചുചിരിച്ച് വശം‌കെട്ടു. ‘അവര്‍ അപ്പോള്‍ ചിരിച്ച ചിരി ഹോം‌വര്‍ക്ക് ചെയ്ത് വന്ന് ചിരിച്ചതാണെന്ന് പറയാനാകില്ലല്ലോ’ - നയന്‍‌താരയും ചിമ്പുവും തമ്മില്‍ സിനിമയുടെ ലൊക്കേഷനില്‍ എങ്ങനെ പെരുമാറുന്നു എന്ന് സംവിധായകന്‍ പാണ്ഡിരാജിന്‍റെ ഈ മറുപടി തന്നെ ധാരാളം!

WEBDUNIA|
അടുത്ത പേജില്‍ - ചിമ്പുവിന്‍റെയും നയന്‍‌സിന്‍റെയും പ്രണയം തന്നെയാണ് കഥ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :