രണ്ടാം വരവില്‍ തുടര്‍ച്ചയായി രണ്ട് മെഗാഹിറ്റുകള്‍ നല്‍കി തെന്നിന്ത്യയിലെ താരറാണി താന്‍ തന്നെയാണെന്ന് നയന്‍താര അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. രാജാറാണി, ആരംഭം എന്നീ വമ്പന്‍ ഹിറ്റുകളുടെ ആവേശം അവസാനിക്കും മുമ്പേ നയന്‍സ് പുതിയ സിനിമയുടെ തിരക്കിലേക്ക് കൂടുതല്‍ മുഴുകിയിരിക്കുകയാണ്.
നയന്‍താരയുടെ പുതിയ തമിഴ് ചിത്രത്തില്‍ ഉദയാനിധി സ്റ്റാലിനാണ് നായകന്‍. ചിത്രത്തിന് പേര് ‘ഇത് കതിര്‍വേലന്‍ കാതല്‍’. എസ് ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. സന്താനം ഈ സിനിമയിലും പ്രധാന വേഷത്തിലുണ്ട്.
പൊള്ളാച്ചിയില്‍ ഇപ്പോള്‍ ഈ സിനിമയുടെ ഗാനചിത്രീകരണത്തില്‍ പങ്കെടുക്കുകയാണ് നയന്‍താരയും ഉദയാനിധിയും. ഹാരിസ് ജയരാജാണ് ഈ സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം റെഡ് ജയന്‍റ് മൂവീസാണ്.
യൂറോപ്പിലും ഈ സിനിമയിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇത് കതിര്‍വേലന്‍ കാതല്‍ പൂര്‍ണമായും ഒരു റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്നറാണ്. ‘ഒരു കല്‍ ഒരു കണ്ണാടി’ക്ക് ശേഷം ഉദയാനിധി സ്റ്റാലിന്‍ നായകനാകുന്ന സിനിമയാണിത്.