ഹോളിവുഡ് നടി മെറില്‍ സ്ട്രീപ്പ് മികച്ച നടിക്കുള്ള ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കി. ‘ദി അയേണ്‍ ലേഡി‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവര്‍ അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയത്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ 'ഉരുക്കു വനിത' യായ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ചിത്രമാണ് ‘ദി അയേണ്‍ ലേഡി‘. മാര്‍ഗരറ്റ് താച്ചറുടെ വേഷം അനശ്വമാക്കിയാണ് മെറില്‍ സ്ട്രീപ്പ് ഓസ്കര്‍ നേടിയെടുത്തത്.
ഇത് മൂന്നാം തവണയാണ് മെറില്‍ സ്ട്രീപ്പ് ഓസ്കര്‍ നേടുന്നത്. 17 തവണ ഓസ്കറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു എന്ന റെക്കോര്‍ഡും ഇവരുടെ പേരിലുണ്ട്. മികച്ച നടിമാരുടെ മത്സരത്തില്‍ ഇത്തവണ മെറില്‍ സ്ട്രീപ്പിന് കടുത്ത എതിരാളികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.