പൃഥ്വിരാജും ചാക്കോച്ചനും ഒന്നിക്കുന്നു

WEBDUNIA|
PRO
യുവനായകനിരയിലെ സൂപ്പര്‍താരങ്ങളായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒത്തുചേരുന്നത്. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ഈ ചിത്രം ഒരു ലവ് സ്റ്റോറിയായിരിക്കും പറയുന്നത്.

ഇപ്പോള്‍ ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയുടെ തിരക്കിലാണ് ലാല്‍ ജോസ്. ഈ സിനിമയ്ക്ക് ശേഷം ചാക്കോച്ചനും പൃഥ്വിയും ഒരുമിക്കുന്ന സിനിമ തുടങ്ങും. ലാല്‍ ജോസിന്‍റെ ഓണച്ചിത്രമായിരിക്കും ഇത്. നായികമാരെ തീരുമാനിച്ചിട്ടില്ല.

സ്വപ്നക്കൂട്, ലോലിപോപ്പ്, മേക്കപ്പ്‌മാന്‍, ട്വന്‍റി 20 എന്നീ സിനിമകളിലാണ് ചാക്കോച്ചനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചത്. സ്വപ്നക്കൂടിലാണ് ഈ ടീമിന്‍റെ കെമിസ്ട്രി ഏറ്റവും നന്നായി വന്നത്.

ഈ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു പ്രൊജക്ടും ലാല്‍ ജോസിന്‍റെ പദ്ധതിയിലുണ്ട്. അത് ക്രിസ്മസ് റിലീസായിരിക്കും. മമ്മൂട്ടി തന്നെ ചിത്രം നിര്‍മ്മിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :