ഓസ്കര്‍: ‘ആദാമിന്‍റെ മകന്‍ അബു’ പുറത്ത്!

WEBDUNIA|
PRO
മികച്ച വിദേശചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരത്തിനായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാള ചിത്രം ‘ആദാമിന്‍റെ മകന്‍ അബു’ പുറത്തായി. അന്തിമവട്ട തെരഞ്ഞെടുപ്പിനൊടുവില്‍ മത്സരിക്കുന്ന ചിത്രങ്ങളുടെ എണ്ണം ഒമ്പതായി ചുരുക്കിയപ്പോഴാണ് അബു പുറത്തായത്.

സലിം അഹമ്മദ് സംവിധാനം ചെയ്ത് സലിംകുമാര്‍ നായകനായ ‘ആദാമിന്‍റെ മകന്‍ അബു’ ഓസ്കറില്‍ വിസ്മയം തീര്‍ക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ തിരിച്ചടി.

ഇന്ത്യയിലെ ഏറ്റവും മികച്ച നടനും മികച്ച ചിത്രത്തിനുമുള്‍പ്പടെ ദേശീയ അംഗീകാരങ്ങളും അന്താരാഷ്ട്ര പുരസ്കാരങ്ങളും വാരിക്കൂട്ടിയ അബു ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മലയാളക്കരയ്ക്ക് അത് അഭിമാനമായിരുന്നു.

മത്സരത്തില്‍ നിന്ന് അബു പുറത്തായതോടെ ഇനി മലയാളി സംഗീത സംവിധായകന്‍ ഔസേപ്പച്ചനിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ‘ഡാം 999’നുവേണ്ടി ഔസേപ്പച്ചന്‍ ഈണമിട്ട മൂന്ന് ഗാനങ്ങളാണ് ഓസ്കറിനായി മത്സരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :