ഇവരൊന്നും നമ്മള്‍ വിചാരിച്ച ആളുകളല്ല!

PRO
പനങ്ങാട്ട് പദ്മദളാക്ഷന് പേരു കല്‍പ്പിച്ച് നല്‍കിയത് സുല്‍ത്താനാണ്, ബേപ്പൂര്‍ സുല്‍ത്താന്‍. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നല്‍കിയത്. ഭാര്‍ഗ്ഗവീനിലയത്തില്‍ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷന്‍ സ്വീകരിച്ചു.

പകരക്കാരനില്ലാത്ത കാരണവര്‍. മലയാള സിനിമയുടെ ഈ കാരണവരുടെ തറവാട്ട് പേരാണ് ശങ്കരാടി. യഥാര്‍ത്ഥ പേര്‍ ചന്ദ്രശേഖരമേനോന്‍. മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ പേര്‍ സുധീറെന്നാണ്

സി ഐ ഡി മൂസയിലൂടെ ഭാവന മലയാളികളുടെ ഹൃദയത്തില്‍ കയറി. ഇപ്പോള്‍ തെന്നിന്ത്യയില്‍ താരമായി തുടരുന്ന ഭാവനയെന്ന ഈ നായികയുടെ യഥാര്‍തഥ പേര് കാര്‍ത്തിക മേനോന്‍ എന്നാണ്. ധന്യാനായരാണ് മലയാളികളുടെ അഭിമാനമായ നവ്യാ നായരായത്.

ഡയാന മറിയം കുര്യനാണ് സിനിമയില്‍ വന്നപ്പോള്‍ നയന്‍താരയായി മാറിയത്. തമിഴ് സിനിമയായ ‘നാടോടികളു’ടെ ചിത്രീകരണ വേളയിലായിരുന്നു ആയില്യാ നായര്‍ അനന്യയായി മാറുന്നത്.

ഗേളി ആന്റോ. കേട്ടിട്ടുണ്ടോ ഈ പേര്? ഗോപികയുടെ യഥാര്‍ത്ഥ പേരാണ് ഗെര്‍ലി ആന്റോ. താന്‍ കണ്ടെത്തുന്ന നായികമാരുടെ പേര് ‘ആര്‍‘ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഭാരതിരാജയാണ് രേവതി എന്ന പേരിട്ടത്. ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്.

ക്ലാര, സരസ്വതി, ഷീല മൂന്നു പേരുകളാണ് മലയാളികളുടെ കറുത്തമ്മയ്ക്ക് സിനിമാലോകം സമ്മാനിച്ചത്.
ചെന്നൈ| WEBDUNIA|
ഷീല എന്ന പേര്‌ എംജിആര്‍ സരസ്വതി ദേവി എന്നാക്കി മാറ്റി.ബ് പാശത്തിത്തിന്റെ സെറ്റില്‍വച്ച്‌ സരസ്വതി ദേവിയെ കണ്ട പി ഭാസ്കരന്‍ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തില്‍ ഷീല എന്ന പേരിട്ട് നായികയാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :