അര്‍ബുദം: മം‌മ്ത ഇനി ആറുമാസത്തേക്ക് സിനിമയിലേക്കില്ല

WEBDUNIA|
PRO
മം‌മ്ത അര്‍ബുദ ചികിത്സയില്‍ പ്രവേശിച്ചു. ഇനി ആറുമാസത്തേക്ക് മം‌മ്ത സിനിമ ചെയ്യില്ല. ചികിത്സയുടെ ഭാഗമായാണ് ഈ തീരുമാനം. ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍റെ ഷൂട്ടിംഗിന് ശേഷം അര്‍ബുദ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് മം‌മ്ത ചികിത്സയില്‍ പ്രവേശിക്കുന്നത്.

2010ല്‍ ‘അന്‍‌വര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിന് മുമ്പാണ് മം‌മ്തയ്ക്ക് ക്യാന്‍സര്‍ ബാധ കണ്ടെത്തുന്നത്. അന്‍‌വറില്‍ മുടി പറ്റെവെട്ടിയ നിലയിലാണ് മം‌മ്‌ത അഭിനയിച്ചത്. അതിന് ശേഷം ചികിത്സ നടത്തുകയും പൂര്‍ണമായും രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഈയിടെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ വീണ്ടും കണ്ടെത്തുകയായിരുന്നു.

“രോഗം ശേഷിക്കുന്നതായി പരിശോധനയില്‍ വ്യക്തമായി. ചികിത്സ ആവശ്യമായുണ്ട്. ഈ പരീക്ഷണഘട്ടവും കടന്നുപോകും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി” - മം‌മ്തയുടെ ട്വീറ്റില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :