വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് മരിച്ചതായ പ്രചാരണങ്ങള്‍. എന്നാല്‍ വെനിസ്വേലന്‍ ഭരണകൂടം ഇത് നിഷേധിച്ചു. വെനസ്വേലന്‍ ജനതയുടെ മനോവീര്യം തകര്‍ക്കാനേ ഇത്തരം കള്ള പ്രചരണങ്ങള്‍ ഉപകരിക്കൂ. മാധ്യമങ്ങള്‍ ഇത്തരം കള്ളം പ്രചരിപ്പിക്കരുതെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ഷാവേസിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ സ്ഥിരീകരിച്ചു.
രോഗത്തെ തോല്‍പ്പിച്ച് ഷാവേസ് തിരിച്ചെത്തുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നിക്കോളാസ് ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഷാവേസ് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ജനത.
ഫെബ്രുവരി 15നാണ് കരാക്കസിലെ മിലിറ്ററി ആശുപത്രിയില്‍ കഴിയുന്ന ഷാവേസിന്റെ ചിത്രങ്ങള്‍ അവസാനമായി പുറത്തുവന്നത്. ഇതിന് ശേഷമാണ് അദ്ദേഹം മരിച്ചതായുള്ള പ്രചരണങ്ങള്‍ക്ക് ശക്തിപ്രാപിച്ചത്.
ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് ഷാവേസ് ഗുരുതരാവസ്ഥയില്‍ ആയത്. ക്യൂബയിലെത്തിയാണ് ഷാവേസ് ചികിത്സ തേടിയത്. നാല് തവണയാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
14 വര്‍ഷക്കാലം വെനുസ്വേലയുടെ ഭരണാധികാരിയായ ഷാവേസ് 2012 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി.