അനുബന്ധ വാര്‍ത്തകള്‍
- അമ്മയിൽ ഏത് എം എൽ എയും എംപിയുമുണ്ടെങ്കിലും സർക്കാർ ഇരക്കൊപ്പം തന്നെ: കടകംപള്ളി സുരേന്ദ്രൻ
- 'മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതും, ദിലീപിനെ തിരിച്ചെടുത്തതും നിഗൂഢമായ ചർച്ചക്ക് ശേഷം'
- മറ്റ് വഴിയില്ല? ഒത്തുതീർപ്പിനൊരുങ്ങി അമ്മ; മോഹൻലാൽ നടിമാരുമായി ചർച്ച നടത്തും, ദിലീപ് വിഷയം ചർച്ച ചെയ്യും
- ഹീറോയിസം ജീവിതത്തിൽ ചെയ്യാൻ അറിയാത്ത അണ്ണന്മാർ എങ്ങനെയാ സ്ക്രീനിൽ അത് ചെയുക??
- ഭാവനയ്ക്ക് പിന്നാലെ ദേവനും?!- അമ്മയെ ഞെട്ടിച്ച് ദേവൻ!
'അമ്മ'യ്ക്ക് ആദരാഞ്ജലികൾ; മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ്സ് മാർച്ച്
മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ്സ് മാർച്ച്
ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ നടൻ മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ്, കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി. ഇതിന് മുമ്പ് മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു.
റീത്തുമായാണ് പ്രവർത്തകർ മോഹൻലാലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. 'അമ്മ' സംഘടനയ്ക്ക് ആദരാഞ്ജലികൾ എന്ന ഫ്ലക്സ് വെച്ചതിന് ശേഷം റീത്ത് സമർപ്പിച്ച് ചന്ദനത്തിരി കത്തിച്ചായിരുന്നു പ്രതിഷേധം.
ജനാധിപത്യമല്ല താരാധിപത്യമാണ് സംഘടനയില്‍ നടക്കുന്നതെന്നും കുറ്റവാളിക്കൊപ്പമാണ് സംഘടനയും സംഘടനയുടെ തലപ്പത്തിരിക്കുന്നവരും ജനപ്രതിനിധികളും നില്‍ക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.