ഉറപ്പിക്കാം അല്ലേ... 100 കോടി? ‘യാത്ര’ ബമ്പര്‍ ഹിറ്റ്!

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (15:33 IST)
മഹി വി രാഘവ് സംവിധാനം ചെയ്‌‌ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'യാത്ര' തിയേറ്ററിൽ നിറഞ്ഞോടുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബിഗ് റിലീസ് ആയാണ് എത്തിയത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി കളക്ഷൻ നേടുന്ന ചിത്രമായി യാത്ര മാറുമെന്ന കാര്യത്തിൽ സംശയമില്ല.

ഇതിനോടകം, ആഗോള ബോക്‌സോഫീസിൽ 4 ദിവസം കൊണ്ട് 20 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 25 കോടിയിലേക്ക് നീങ്ങുകയാണ് വൈ എസ് ആറിന്റെ ഈ ജീവചരിത്രകഥ. തെലുങ്ക് പോലൊരു ഇൻഡസ്ട്രി ആയതിനാൽ തന്നെ വെറും 10 ദിവസം കൊണ്ട് ചിത്രം ഒരുപക്ഷേ 50 കോടി സ്വന്തമാക്കാനും സാധ്യതയുണ്ട്.

ആദ്യ ദിനത്തില്‍ 6.5 കോടി രൂപ കളക്ഷന്‍ ചിത്രം നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രം രണ്ടും മൂന്നും ദിനങ്ങളില്‍ 4 കോടിക്കു മുകളില്‍ വീതം നേടിയിട്ടുണ്ടെന്നാണ് വിവരം. ക്ലാസും മാസും ചേർന്ന ചിത്രമാണ് യാത്ര. തെലുങ്ക് ജനതയുടെ വിപ്ലവനായകൻ വൈ എസ് ആറിനെ ഒരിക്കൽ കൂടി കാണാൻ ലഭിച്ച അവസരം പാഴാക്കാതെ തിയേറ്ററിലേക്ക് ഒഴുകിയെത്തുകയാണ് പ്രേക്ഷകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :