Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (14:34 IST)
മഹി വി രഘവ് സംവിധാനം ചെയ്‌ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'യാത്ര' ആഗോള ബോക്‌സോഫീസിൽ 25 കോടിയിലേക്ക് നീങ്ങുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് മമ്മൂട്ടിയുടെ
യാത്ര റിലീസ് ആയത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്‌പദമാക്കിയാണ് മഹി വി രഘവ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആദ്യ ദിനത്തില്‍ 6.5 കോടി രൂപ കളക്ഷന്‍ ചിത്രം നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രം രണ്ടും മൂന്നും ദിനങ്ങളില്‍ 4 കോടിക്കു മുകളില്‍ വീതം നേടിയിട്ടുണ്ടെന്നാണ് വിവരം. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നു മാത്രമുള്ള നിര്‍മാതാക്കളുടെ വിഹിതം (നെറ്റ് കളക്ഷന്‍) അഞ്ചാം ദിവസത്തില്‍ എത്തുമ്പോള്‍ 6 കോടിയില്‍ എത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.
ഗ്രോസ് കളക്ഷന്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ 20 കോടിയിലേക്ക് കുതിക്കുകയാണ്. യുഎസ് ബോക്‌സ് ഓഫിസിലെ കളക്ഷന്‍ 1.5 കോടി പിന്നിട്ടിട്ടുണ്ട്. വിദേശ കളക്ഷന്‍ ഏകദേശം 2.5 കോടിയിലേക്കെത്തിയെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.