ഇവര്‍ തന്നെ കല്യാണം കഴിക്കുമോ? ഭാവി ഭര്‍ത്താവിനെ കുറിച്ച് രശ്മിക മന്ദാന പറഞ്ഞത്, ആഘോഷമാക്കി ഫാന്‍ ഗ്രൂപ്പുകള്‍

vijay devarakonda and rashmika mandanna
vijay devarakonda and rashmika mandanna
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (09:13 IST)
കാലങ്ങളായി തുടരുന്ന സെലബ്രേറ്റി റൂമറാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയവും വിവാഹവും. നിരവധിതവണ ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം താരങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. അപ്പോഴെല്ലാം പ്രചരിക്കുന്ന കാര്യങ്ങളില്‍ സത്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് രശ്മികയും വിജയും ഇഷ്ടപ്പെടുന്നത്. ഇനിയിപ്പോ വിജയ് ദേവരകൊണ്ടയെ രശ്മിക വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിച്ചെന്ന് ആരാധകര്‍ പറയുന്നു.

രശ്മികയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ ആണ് ഇതിന് പിന്നില്‍. ആരാധകരോട് ഫാന്‍ ചാറ്റിലൂടെ തന്റെ വിശേഷങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്.തന്റെ ഭാവി ഭര്‍ത്താവിന്റെ ഗുണഗണങ്ങള്‍ സംബന്ധിച്ച് ചോദ്യവും അത്തരത്തിലൊരു ചാറ്റിനിടെ വന്നു.തന്റെ ഭര്‍ത്താവ് 'വിഡി'യെ പോലെയായിരിക്കണമെന്ന് രശ്മിക പറഞ്ഞുവെന്നാണ് ഫാന്‍ ക്ലബ് പോസ്റ്റില്‍ പറയുന്നത്. ഇതിനൊരു മറുപടിയും രശ്മിക നല്‍കി.'അത് വളരെ സത്യമാണ്' എന്നാണ് സ്വന്തം ഓഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും രശ്മിക മറുപടി നല്‍കിയത്. ഇത് രശ്മികയുടെ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്.

അനിമല്‍ തന്ന വിജയത്തിനുശേഷം രശ്മിക തന്റെ പ്രതിഫലം നാല് കോടിയായി ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ വിജയങ്ങള്‍ നടിയുടെ താരം മൂല്യം ഉയര്‍ത്തി. എന്നാല്‍ വാര്‍ത്ത കണ്ട ശേഷം രശ്മിക നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.ALSO READ:
ഇങ്ങനെ പോയാല്‍ 100 കോടി ഉറപ്പ് !പ്രേമലു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്

''ഇതെല്ലാം കണ്ടതിനു ശേഷം എനിക്കിത് യഥാര്‍ഥത്തില്‍ പരിഗണിക്കണമെന്നു തോന്നുന്നു.. എന്തിനാണെന്ന് എന്റെ നിര്‍മാതാക്കള്‍ ചോദിച്ചാല്‍ ഞാന്‍ പറയും ''പുറത്തുള്ള മാധ്യമങ്ങള്‍ ഇത് പറയുന്നു സാര്‍.. അതുകൊണ്ട് അവരുടെ വാക്കുകള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എന്തു ചെയ്യാനാ?'',-എന്നാണ് രശ്മിക പറഞ്ഞത്.
ALSO READ:
ഫെബ്രുവരി 29വരെ ചൂട് കനക്കും; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :