100 കോടി നേടുമോ? 'പ്രേമലു' കളക്ഷന്‍ റിപ്പോര്‍ട്ട്

Premalu
Premalu
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (15:15 IST)
'പ്രേമലു' വിജയകരമായി പ്രദര്‍ശനം തുടരുന്നു.18 ദിവസം കൊണ്ട് 34.40 കോടി രൂപ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

17 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രമായി 33.50 കോടി രൂപ ചിത്രം സ്വന്തമാക്കി. ഇപ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രേമലു കാഴ്ചവെക്കുന്നത്.പതിനെട്ടാം ദിവസം ഏകദേശം 90 ലക്ഷം രൂപ നേടി.ആദ്യ ആഴ്ച 12.6 കോടിയും രണ്ടാമത്തെ ആഴ്ച 14.85 കോടിയും സിനിമ നേടി.15-ാം ദിവസം (മൂന്നാം വെള്ളി) ?1.4 കോടിയും, 16-ാം ദിവസം (3-ാം ശനി) ?2.2 കോടിയും, 17-ാം ദിവസം (മൂന്നാം ഞായര്‍) ?2.45 കോടിയും നേടി.


2024 ഫെബ്രുവരി 26 തിങ്കളാഴ്ച 32.07% മലയാളം ഒക്യുപന്‍സി നിലനിര്‍ത്തിക്കൊണ്ട്, 'പ്രേമലു' പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് തുടരുന്നു.തെലുങ്ക് ഡബ് പതിപ്പ്, മാര്‍ച്ച് 8 ന് റിലീസ് ചെയ്യും.

പ്രേമലു തിയറ്ററുകളില്‍ തങ്ങളുടെ പ്രേക്ഷകരെ സ്വന്തമാക്കി മുന്നേറുകയാണ്. 100 കോടി കടക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.


സംവിധാനം ഗിരീഷ് എഡിയാണ്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും നസ്‌ലെനും മമിത്യ്ക്കുമൊപ്പം പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :