'ഭ്രമയുഗം' കുതിപ്പ് തുടരുന്നു,കേരളത്തിലെ കളക്ഷന്‍!

Bramayugam, Mammootty, Bramayugam Review
Bramayugam
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (15:12 IST)
മമ്മൂട്ടിയുടെ 'ഭ്രമയുഗം' ബോക്സ് ഓഫീസ് ഹിറ്റായി മാറുകയാണ്, റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളില്‍ കേരള ബോക്സ് ഓഫീസില്‍ നിന്ന് 22.80 കോടി നേടി മുന്നേറുകയാണ്.

ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നായി നേരത്തെ തന്നെ 50 കോടി ചിത്രം പിന്നിട്ടിരുന്നു. 'ഭ്രമയുഗം' ആദ്യ 11 ദിവസങ്ങളില്‍ നിന്നായി ഇന്ത്യയില്‍ നിന്ന് 22.15 കോടി രൂപ നേടി.പന്ത്രണ്ടാം ദിവസം, 65 ലക്ഷം രൂപ കൂടി കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യം പുറത്തുവന്ന കണക്കുകളാണ്.

ആദ്യ ആഴ്ചയില്‍ 17.85 കോടി രൂപ ചിത്രം നേടിയിരുന്നു.9-ാം ദിവസം (രണ്ടാം വെള്ളി), 1.6 കോടി രൂപ. 10-ാം ദിവസം (രണ്ടാം ശനിയാഴ്ച), 1.55 കോടി രൂപ. 1.55 കോടി രൂപ. 11-ാം ദിവസം (രണ്ടാം ഞായര്‍), 12-ാം ദിവസം (രണ്ടാം തിങ്കള്‍) 65 ലക്ഷം രൂപ. കേരളത്തിലെ മൊത്തം ബോക്സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ 22.80 കോടി രൂപയായി ഉയര്‍ന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :